This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണീയ സംവേഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോണീയ സംവേഗം

Angular momentum

ഭ്രമണമോ പരിക്രമണമോ ചെയ്യുന്ന വസ്‌തുക്കളില്‍ മാറ്റത്തിനു വിധേയമാകാത്ത ഒരു ഭൗതികരാശി. ജ്യോതിശ്ശാസ്‌ത്ര മേഖലയില്‍, കോണീയ സംവേഗത്തിനു ഏറെ പ്രസക്തിയുണ്ട്‌. വസ്‌തുവിന്റെ ജഡത്വ ആഘൂര്‍ണവും (Moment of Inertia-I) കോണീയ പ്രവേഗവും (Angular velocity-ω) തമ്മിലുള്ള ഗുണനഫലത്തിനു തുല്യമാണ്‌ കോണീയ സംവേഗം. L = I ω പിണ്ഡം m ഉള്ള ഒരു ചെറിയ വസ്‌തു ഒരു അക്ഷത്തിനു ചുറ്റും r അകലത്തില്‍ കറങ്ങുന്നുവെന്നില്‍, ജഡത്വആഘൂര്‍ണം, I = mr2 ആയിരിക്കും. വസ്‌തു വലുതാണെന്നില്‍, അതിനെ അനേകം ചെറുവസ്‌തുക്കളുടെ സംഘാതമായി സങ്കല്‌പിച്ച്‌ അവയോരോന്നിന്റെയും ജഡത്വആഘൂര്‍ണം കണ്ടുകൂട്ടണം. (ഉദാ. സൂര്യനുമായുള്ള ദൂരമെടുത്താല്‍ ഭൂമിയുടെ വ്യാസാര്‍ധം നിസ്സാരമായതിനാല്‍ ഭൂമി ഒരു ചെറുവസ്‌തുവാണ്‌). ഒരു വസ്‌തു ഒരു സെക്കന്‍ഡില്‍ കടന്നുപോകുന്ന കോണളവ്‌ ആണ്‌ കോണീയ പ്രവേഗം. ω= θ/t [ θ = കോണളവ്‌ (റേഡിയനില്‍), t = സമയം.]

ദീര്‍ഘവൃത്തത്തില്‍ സൂര്യനെ ഭ്രമണം ചെയ്യുന്ന ഒരു വസ്‌തു(ഗ്രഹം, ധൂമകേതു ഇത്യാദി)വിനെ പരിഗണിച്ചാല്‍, അത്‌ സൂര്യനില്‍നിന്ന്‌ അകലെയാകുമ്പോള്‍ 𝛄 വര്‍ധിക്കുന്നതുമൂലം I വര്‍ധിക്കും. എന്നാല്‍ ω കുറയും. സൂര്യനോടടുത്ത്‌ സഞ്ചരിക്കുമ്പോള്‍ ω കൂടും. ഈ രണ്ടു പ്രക്രിയകളിലും കോണീയ സംവേഗം സ്ഥിരമായിരിക്കും. അതുപോലെ അനേകലക്ഷം കി.മീ. വ്യാസമുള്ള ഒരു നക്ഷത്രത്തിന്റെ ജ്വലനം നിലച്ച്‌ തണുത്തു ചുരുങ്ങുമ്പോള്‍, 𝛄 വളരെയധികം കുറയുന്നതിനാല്‍ I-യും വളരെ കുറയുകയും അതനുസരിച്ച്‌ ഭ്രമണവേഗം കൂടുകയും ചെയ്യുന്നു. എന്നാല്‍ കോണീയ സംവേഗം മാറ്റമില്ലാതെ തുടരുകയും ചെയ്യും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍